NewsWorld
PredictionsDigestsScorecardTimelinesArticles
NewsWorld
HomePredictionsDigestsScorecardTimelinesArticlesWorldTechnologyPoliticsBusiness
AI-powered predictive news aggregation© 2026 NewsWorld. All rights reserved.
Trending
AlsTrumpFebruaryMajorDane'sResearchElectionCandidateCampaignPartyStrikesNewsDigestSundayTimelineLaunchesPrivateGlobalCongressionalCrisisPoliticalEricBlueCredit
AlsTrumpFebruaryMajorDane'sResearchElectionCandidateCampaignPartyStrikesNewsDigestSundayTimelineLaunchesPrivateGlobalCongressionalCrisisPoliticalEricBlueCredit
All Articles
കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം : മുഖ്യമന്ത്രി
sirajlive.com
Clustered Story
Published 6 days ago

കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം : മുഖ്യമന്ത്രി

sirajlive.com · Feb 16, 2026 · Collected from GDELT

Summary

Published: 20260216T213000Z

Full Article

Kerala കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം: മുഖ്യമന്ത്രി കിഫ്ബിയില്‍ നിന്നും 257 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. Published Feb 16, 2026 11:51 pm | Last Updated Feb 16, 2026 11:51 pm കോട്ടയം | പത്തുവര്‍ഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയില്‍ നിന്നും 257 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62,000 കോടി രൂപയായി ഉയര്‍ന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യമേഖലയില്‍ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവര്‍ഷം കൊണ്ട് സംഭവിച്ചത്. അതിവിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടര്‍മാരും ജീവനക്കാരും നല്‍കിയ സംഭാവന വലുതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവര്‍ത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയില്‍ പലതും. എന്നാല്‍, ലാഭത്തില്‍ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യ ആശുപത്രികളിലേക്ക് ആഗോളഭീമന്മാര്‍ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനയാണുള്ളത്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നവകേരളം എന്നത് സങ്കല്‍പമല്ല, യാഥാര്‍ഥ്യമാണ്. അവിടേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ നോക്കിയാലും ആ മാറ്റം പ്രകടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, എം പിമാരായ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജയ്മോന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ഒ എ സജി, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അരവിന്ദ് സച്ചില്‍, ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ വി പി കണ്ണന്‍, നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ ലിനി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ടി ആര്‍ രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ പി ജയപ്രകാശ്, ചീഫ് നഴ്സിങ് ഓഫീസര്‍ പി കെ ഉഷ, ഡി സി എച്ച് പ്രസിഡന്റ് സി ജെ ജോസഫ് പ്രസംഗിച്ചു. ---- facebook comment plugin here -----


Share this story

Read Original at sirajlive.com

Related Articles

madhyamam.com5 days ago
കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടിയുടെ വികസനം - മുഖ്യമന്ത്രി | Development worth one lakh crore implemented through KIIFB - Chief Minister

Published: 20260217T073000Z

sirajlive.com7 days ago
താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

Published: 20260215T123000Z

South China Morning Post6 minutes ago
How Trump’s Beijing bargaining could derail Taiwan’s multibillion-dollar defence budget

Taiwan’s parliament is set to prioritise review of a disputed NT$1.25 trillion (US$40 billion) special defence budget bill when its new session begins on Tuesday, as pressure mounts from Washington. But US President Donald Trump’s recent remarks about consulting Chinese President Xi Jinping on arms sales could complicate the debate, potentially giving Taipei’s opposition parties greater room to manoeuvre and reshape the final version of the bill, according to analysts. The renewed push follows...

Gizmodo6 minutes ago
Flock Cameras Have a People-Love-Smashing-Them Problem

People just aren't being very nice to these mass surveillance devices.

South China Morning Post7 minutes ago
Software connection: US firm opens doors for global adoption of China’s humanoid robots

US software company OpenMind, according to founder and CEO Jan Liphardt, caused a commotion last year at a park in San Francisco where the firm shot a promotional video. “A crowd of people came, children came running, cars stopped and the police came,” he said, because “there was a robot in the park”. In an interview, Liphardt told the South China Morning Post that such a scenario would have been treated differently on the other side of the world. “If a [Unitree] G1 walked across the street in...

France 2412 minutes ago
Cuban exiles in the US send aid to loved ones on the island

In the early morning, Florida resident Gisela Salgado headed to a local store with a bag stuffed with clothes, coffee and powdered milk to send to her brother in Cuba. She was not alone. Even though some shipping agents in the Sunshine State have restricted the mailing of packages to the nearby crisis-wracked, Communist-ruled island due to logistical problems caused by fuel shortages there, customers keep showing up.